കോഴിക്കോട്: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് മെഡിക്കൽ സഹായവുമായി SYS -ന്റെ പ്രൊഫഷണൽ വിഭാഗമായ IPF രംഗത്ത് .IPF ന് കീഴിലുള്ള മെഡിക്കൽ ഫോറം ആണ് ക്യാമ്പുകൾക്ക് നേതൃത്വം നൽകുന്നത് .നാളെ (വ്യാഴം) കേരളത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പ് നടക്കുന്ന പനമരം ഗവ സ്കൂളിലാണ് രണ്ടാമത്തെ മെഡിക്കൽ ക്യാമ്പ് .കഴിഞ്ഞ ദിവസങ്ങളിൽ തലപ്പുഴ, പുതിയടം, പിലാക്കാവ് ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ ക്യാമ്പുകൾ നടന്നിരുന്നു.IPF ചെയർമാൻ ഡോ. ഹനീഫ, മെഡിക്കൽ ഫോറം ചെയർമാൻ ഡോ: അബ്ദുൽ ഹക്കീമും ,ഡോ :ഷാഹുലുമാണ് വയനാട്, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ നടത്തുന്ന മെഡിക്കൽ ക്യാമ്പുകൾ കോർഡിനേറ്റ് ചെയുന്നത്.ജനറൽ മെഡിസിൻ, ഓർത്തോ, പീഡിയാട്രിഷൻ, ഇ.എൻ.ടി, സൈക്യാട്രി, ഫാമിലി മെഡിസിൻ, ഡെർമറ്റോളജി വിഭാഗങ്ങളിലെ ഡോക്ടർ മാരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. SYS വയനാട് ജില്ലാ സാന്ത്വനം സമിതിയാണ് ജില്ലയിലെ ക്യാമ്പിന് സജീകരണങ്ങൾ ഒരുക്കുന്നത് .
മെഗാ മെഡിക്കൽ ക്യാമ്പ് നാളെ വയനാട്ടിൽ
Comments
Leave a reply
Your email address will not be published. Fields marked * are mandatory.
No Comments